FeaturedFootballNewsSports

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിയ്ക്ക്

പോർട്ടോ:യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക്. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസിയുടെ കിരീട നേട്ടം. 42-ാം മിനിറ്റിൽ ഹാവെർട്ട്സ് ആണ് വിജയഗോൾ നേടിയത്. ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

മേജർ കിരീടങ്ങളൊന്നുമില്ലാതെ പതറിയ ചെൽസി കോച്ച് തോമസ് ടുഷേലിന് കീഴിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്തിയെങ്കിലും എഫ് എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റു. എന്നാൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ തന്നെ തോൽപ്പിച്ച് ചെൽസി യൂറോപ്പിൻ്റെ ചാമ്പ്യൻമാരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker