റായ്പൂര്‍: രാജ്യത്ത് കൊവിഡ് 19 പടരാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിയവരെ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കില്‍ വൈറസ് രാജ്യത്ത് അനിയന്ത്രിതമായി പടരില്ലായിരുന്നുവെന്ന് ഭൂപേഷ് പറഞ്ഞു.
<p>വിദേശരാജ്യങ്ങളില്‍ നിന്നു മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ എയര്‍പോര്‍ട്ടുകളില്‍ എത്തിയവര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നു. അവരെ സ്‌ക്രീനിംഗ് ചെയ്ത് ക്വാറന്റൈന്‍ ചെയ്യണമായിരുന്നു.</p>
<p>അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രാജ്യത്ത് വൈറസ് അനിയന്ത്രിതമായി പടരില്ലായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. അദ്ദേഹം വ്യക്തമാക്കി.</p>
<p>ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂപേഷ് പറഞ്ഞു.</p>