News

വിവാഹ തട്ടിപ്പുവീരനെന്ന് ഒരുപ്രാവശ്യം പറഞ്ഞാല്‍ പോര ഒരു പതിനായിരം തവണയെങ്കിലും പറയണം,നടന്‍ ആദിത്യനെതിരെ അമ്പിളിയുടെ സഹോദരി അഞ്ജലി

കൊച്ചി:ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തിയാണ് അമ്പിളി രംഗത്തെത്തിയത്.അമ്പിളി ദേവിയുടെ സഹോദരിയുടെ ഭര്‍ത്താവിനെതിരെയും അമ്പിളിയുടെത് വ്യാജ ആരോപണങ്ങളാണെന്ന് പറഞ്ഞ് ആദിത്യനും എത്തിയിരുന്നു.

ഇപ്പോള്‍ ഇതാ അമ്പിളി ആദിത്യന്‍ വിഷയത്തില്‍ പ്രതികരണവുമായി അമ്പിളിയുടെ സഹോദരി അഞ്ജലി ദേവിയും രംഗത്തെത്തി.ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യനെതിരെ അമ്പിളിയുടെ സഹോദരി സംസാരിച്ചത്. ഭര്‍ത്താവ് വിദ്യാസാഗറിനെതിരെയുളള ആരോപണങ്ങളെല്ലാം തളളിയാണ് അഞ്ജലി ദേവി സംസാരിച്ചത്. അമ്പിളിയെ അനിയത്തിയുടെ സ്ഥാനത്ത് കണ്ട് കൊണ്ടുനടന്ന വ്യക്തിയാണ് തന്റെ ഭര്‍ത്താവെന്ന് ഇവര്‍ പറയുന്നു.

എന്‍ഗേജ്മെന്റ് കഴിഞ്ഞുനില്‍ക്കുന്ന സമയം. ഒമ്പതില്‍ പഠിക്കുവാണ് അമ്പിളി. സ്വന്തം സഹോദരി എന്നതില്‍ കവിഞ്ഞ്, പെണ്‍മക്കളില്ല അവരുടെ വീട്ടില്‍ മൂന്ന് ആണ്‍കുട്ടികളാണ്. അനിയത്തിയെന്നുളള രീതിയിലല്ലാതെ കണ്ടിട്ടുപോലുമില്ല ആ വ്യക്തി. എനിക്ക് നന്നായിട്ടറിയാം. പത്തൊമ്പത് വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇപ്പോഴും നല്ല രീതിയില്‍ ജീവിച്ചുപോവുന്ന ആള്‍ക്കാര് ആണ് ഞങ്ങള്‍. രണ്ട് മക്കളുണ്ട്. പെണ്‍കുട്ടികളുണ്ട്.

ജയനെതിരെ കേസ് കൊടുത്ത ശേഷം ഈ വിദ്യാസാഗര്‍ എന്ന് പറയുന്ന ആളോട് ജയന് വ്യക്തിപരമായ ദേശ്യമുണ്ട്. എവിടെയെല്ലാം തരംതാഴ്ത്തി സംസാരിക്കാനാവുമോ അവിടെയെല്ലാം ഇദ്ദേഹത്തെ തരംതാഴ്ത്തി സംസാരിക്കുന്നുണ്ട്. ഒരു ചാന്‍സ് പോലും കളയാതെ എവിടെയൊക്കെ വ്യക്തിഹത്യ നടത്താന്‍ പറ്റുന്നോ അവിടെയൊക്കെ നടത്തുന്നുണ്ട്. ഇപ്പോ അവന് കിട്ടിയൊരു ചാന്‍സാണിത്, അഞ്ജലി ദേവി പറഞ്ഞു.

തുടര്‍ന്ന് കുടുംബം എന്താണെന്നുളളത് ഇവന്‍ മനസിലാക്കണമെന്ന് ആദിത്യനെകുറിച്ച് അഞ്ജലി പറഞ്ഞു. ഇവന്‍ പറയുന്നുണ്ടല്ലോ ചേച്ചി നല്ല രീതിയില്‍ ജീവിക്കുന്നുണ്ടെന്ന്. ഈ ചേച്ചി നല്ല രീതിയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ കുടുംബം നടത്തികൊണ്ടുപോവാന്‍ ഒരു ഭര്‍ത്താവിന് കഴിവ് വേണം. അവന്‍ ഇപറയുന്നത് പോലെ കല്യാണം കഴിച്ചിട്ട് രണ്ട് മാസം അല്ലെങ്കില്‍ ഒരു വര്‍ഷം തികച്ചിട്ട് വേറെ പെണ്ണ് തേടി പോവുന്നതല്ല കുടുംബം.

ഇപ്പോ എത്ര നാളുകൊണ്ട് കല്യാണം കഴിക്കുന്നു. എത്ര പേരെ കല്യാണം കഴിക്കുന്നു. ഇതെല്ലാം നമ്മള് അറിഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞാണ് കല്യാണം നടത്തികൊടുത്തതും. പക്ഷേ ഈ ബന്ധം വന്നപ്പോ ഈ വിദ്യാസാഗര്‍ എന്ന വ്യക്തി ആദ്യമേ പറഞ്ഞു. ഈ ബന്ധത്തിന് പോകണ്ട. ശരിയല്ല എന്ന്. അന്ന് തൊട്ടെ അണ്ണന് ഈ ഇന്‍ഡസ്ട്രിയുമായിട്ട് നില്‍ക്കുന്നത് കൊണ്ട് ജയന്റെ കാര്യങ്ങള് നല്ലവണ്ണം അറിയാം. ജയനോട് ചോദിച്ചാലും അറിയാം. ഞാന്‍ കളളം പറയുന്നതല്ല.

ജയനെ എനിക്ക് നന്നായി അറിയാം. ഈ ബന്ധത്തിന് പോകണ്ട എന്ന് ആദ്യം പറഞ്ഞ വ്യക്തി എന്റെ ഭര്‍ത്താവാണ്. അമ്പിളിയുടെ സഹോദരനാണ്. പിന്നെ കല്യാണം കഴിക്കുന്നത് അമ്പിളിയാണ്. അവളുടെ ഇഷ്ടം അതാണെങ്കില്‍ നടന്നോട്ടെ. അവരാണ് ജീവിക്കുന്നത്. ഇവന്‍ പറഞ്ഞതും അതാണ്. എനിക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്. ഞാന്‍ ജീവിച്ചു കാണിച്ചു തരാമെന്നാണ്. ഇങ്ങനെ ജീവിച്ചു കാണിക്കാനായിരുന്നു അവന്റെ ഉദ്ദേശമെന്നുളളത് നമുക്ക് ഇപ്പോഴാണ് മനസിലായത്.

വിവാഹ തട്ടിപ്പുവീരനെന്ന് ഒരുപ്രാവശ്യം പറഞ്ഞാല്‍ പോരെ ഒരു പതിനായിരം തവണയെങ്കിലും പറയണം. അത്രയും അമര്‍ഷം എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ കുറിച്ച് കൂടെ താമസിക്കുന്ന ആളെ കുറിച്ച് ഇത്രയും വൃത്തിക്കെട്ട കാര്യങ്ങള്‍ പറയുന്ന ജയനുളള മറുപടി തന്നെയാണിത്, അഞ്ജലി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker