ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്ക് കൂടുതല്‍ അടുക്കുന്നു. ചന്ദ്രയാന്‍ -2 ന്റെ മൂന്നാം ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്‍ഡുകള്‍ക്കൊണ്ട് പൂര്‍ത്തിയായി. ഭ്രമണ പഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയ ഭ്രമണ പഥത്തിലേക്ക് എത്തിയിരുന്നു.
10 ദിവസങ്ങള്‍ക്ക് ശേഷം പേടകം ചന്ദ്രനിലിറങ്ങും. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.