ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ 21 ന് ദില്ലി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില പിന്നീട് മോശമായിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം അസുഖബാധിതനായിരുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ആസാദിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു.