കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. വാക്സിനെടുത്ത പ്രവാസികളെ ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍...
ഷാര്‍ജ:യുഎഇയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില്‍ ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ഒരു...
പത്തനംതിട്ട:സ്വയംപര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയത്തിലൂന്നി കേരള പ്രവാസി അസോസിയേഷൻ പത്തനംതിട്ട ജില്ലയും ജില്ലാ പ്രവാസി സംരംഭമായ ഡ്രീം ഹൈടെക്ക് ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്ന് പത്തനംതിട്ട ജില്ലയിലെ ഗവൺമെൻ്റ്...
തിരുവനന്തപുരം:സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍, കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സൗദി കിംഗ് ഖാലിദ് ആശുപത്രിയിലെ...
മസ്ക്കറ്റ്:കൊവിഡ് കാലത്ത് അവധിയ്ക്ക് പോയി തിരിച്ചുവരാനാവാതെ നാട്ടിൽ തുടരുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസ്സി വിവരശേഖരണം ആരംഭിച്ചു.തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ ഗൂഗിൾ ഫോമിൽ ടൈപ്പ് ചെയ്തു കയറ്റണം എന്ന് മസ്ക്കറ്റിലെ ഇന്ത്യൻ...
ജിദ്ദ:ജിദ്ദയിൽ മുൻ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മമ്പാട് പന്തലിങ്ങൾ സ്വദേശി നൗഷാദ് കാഞ്ഞിരാല (41) ആണ് സ്വദേശത്ത് വെച്ച് മരിച്ചത്. ജിദ്ദയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പ്രവാസം...
തിരുവനന്തപുരം:വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം നൽകിയ അഭിമുഖത്തിൽ...
തിരുവല്ല:ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് നിർമിച്ചു നൽകുന്ന ഓതറ കൾച്ചറൽ ആൻ്റ് വെൽഫയർ സൊസൈറ്റിയുടെ (OCWS) സ്വപ്നഭവന പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് 12 ന് നടക്കും.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ...
ദുബായ്:ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി.ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.
യാത്രാ വിലക്ക് ജൂണ്‍...
ലണ്ടൻ:കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസത്തിന്റെകരം നീട്ടുകയാണ് ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായസമീക്ഷ. മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് പണംസ്വരൂപിക്കാൻ വലിയ ബരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണൽ കമ്മറ്റിയുടആഭിമുഖ്യത്തിൽ കെറ്ററിങ്ബ്രാഞ്ച് നടത്തിയത്.25 ലക്ഷം രൂപ കണ്ടെത്തി മുഖ്യമന്ത്രിയുടെവാക്സിൻ ചലിഞ്ചിന് നൽകാൻ ആണ് സംഘടനയുടെ തീരുമാനം.
യു കെ മലയാളികൾക്കിടയിലെ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സമീക്ഷയുടെപ്രവർത്തകർ ഇത്തവണയും മുഖ്യമന്ത്രിയുടെ ചലഞ്ച്ഏറ്റെടുത്തു. വാക്സിന് ചലഞ്ചിന് നിർലോഭമായ പിൻതുണനൽകാൻ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കാനാണ് ദേശിയ കമ്മറ്റി തീരുമാനിച്ചത്. കെറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭംകുറിച്ചു. ഇരുപത്തിയെട്ടോളം യുവാക്കളുടെസഹകരണത്തോടെയാണ് ബരിയാണി ചലഞ്ച്നടപ്പിലാക്കിയത്.
ജോലികളിൽ നിന്ന് അവധിയെടുത്ത്യുവാക്കൾ ഒത്തുചേർന്നു. കോവിഡ് നിയന്ത്രണങ്ങളുടെപശ്ചാതലത്തിൽ ബിരിയാണി ചലഞ്ചും ശ്രമകരമായിരുന്നു. ബിരിയാണി വീടുകളിൽ എത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓണ്ലൈൻ ബുക്കിങ് സംവിധാനംഏർപ്പെടുത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലഞ്ചിൽ പങ്കെടുക്കാൻ അറുനൂറോളം പേർ രംഗത്ത് വന്നു. ഇതോടെബിരിയാണി ഉണ്ടാക്കുന്നത് പ്രതീക്ഷിച്ചതിലും വലിയചലഞ്ചായി.
യുവാക്കൾ ഒത്തുപിടിച്ചതോടെ ഉഗ്രൻ തലശ്ശേരി ബിരിയാണിറെഡി. ഓഡർ ചെയ്തവർക്കെല്ലാം വീടുകളിൽ ബിരിയാണിഎത്തിച്ച് നൽകി. ഡൽഹിയിലെ കർഷക സമരകാലത്ത്പതിനാല് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകിയചരിത്രമുണ്ട് സമീക്ഷക്ക്. വാക്സിൻ ചലഞ്ചിൽ പങ്കെടുക്കാൻ യു കെ മലയാളികൾ ആവേശത്തോടെ എത്തുന്നത്തിരിച്ചറിഞ്ഞ് കൂടുതൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടന.