കോതമംഗലം: പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കൾക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികൾക്കുനേരെ ക്രൂരത. ഒരു വർഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കൾക്കു നേരെ ഇത്തരത്തിൽ...
ന്യൂഡെല്‍ഹി: ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം
തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. ഡെല്‍ഹിയിലാണ് സംഭവം. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഡെല്‍ഹിയിലെ...
തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം....
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും സ്ഥലവും ഇന്ന് മുതൽ വെബ്‌സൈറ്റിൽ...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുമ്പ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കും. ജില്ല അടിസ്ഥാനത്തിൽ വിവരങ്ങൾ പരസ്യമാക്കും. ഡോക്ടർമാർ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ...
കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരേ ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി 'ബ്രൂണോ'യുടെ പേര്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അടിമലത്തുറയിൽ ക്രൂരമായി കൊല്ലപ്പെട്ട ബ്രൂണോ എന്ന വളർത്തുനായയുടെ പേര് ഈ...
തിരുവനന്തപുരം: സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സല്യൂട്ട് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ. ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകാനാവില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്കില്‍ കുറിച്ചു....
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിനാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.
കേരളം, അരുണാചൽ പ്രദേശ്,...
തിരുവനന്തപുരം:വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഉറപ്പാക്കി. സംസ്ഥാന പോലീസ് മേധാവിയായി...