News
ഉയരത്തിലുള്ള കൂളറില്‍ നിന്ന് ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന പൂച്ച! വീഡിയോ വൈറല്‍
ഉയരത്തിലുള്ള കൂളറിന്റെ ടാപ്പ് തുറന്ന വെള്ളം കുടിക്കുന്ന പൂച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. രണ്ടു കാലില്‍ നിന്ന് ഉയരത്തിലുള്ള കൂളറില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പൂച്ച, മുന്‍ കാലുകള്‍കൊണ്ട് ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതും 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
‘നിങ്ങള്‍ ചെയ്യുന്ന പണിയെല്ലാം നിര്‍ത്തിവെച്ച് ഈ പൂച്ച കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നത് കാണൂ’വെന്ന ക്യാപ്ഷനോടെ അക്കിയെന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചത്. 32,000-ലധികം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് 1,700-ലേറെ ലൈക്കുകളാണ് ലഭിച്ചത്.
https://twitter.com/i/status/1299289238362443776
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News