നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും എനിക്ക് വേണം; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നടി
സിനിമാ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നിരവധി വേദികളില്‍ തുറന്നുപറഞ്ഞ നടിയാണ് സുര്‍വീണ്‍ ചൗള. ഇപ്പോഴിതാ ഒന്നിലധികം തവണ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മൂന്നു തവണയാണ് കാസ്റ്റിംഗ് കൗച്ച് നേരിട്ടതെന്ന് പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍ സീരിയലിലൂടെയാണ് സുര്‍വീണ്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമൊക്കെ നല്ല രീതിയില്‍ മുന്നോട്ട പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്ന് സുര്‍വീണ്‍ പറയുന്നു.
മൂന്ന് തവണയാണ് ഞാന്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നത്. അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളും. ഒരു സംവിധായകന്‍ എന്നോട് പറഞ്ഞ് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്. അയാളില്‍ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലര്‍ത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയില്‍ നിന്ന് മോചിതയായി.
പിന്നീട് ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് സുര്‍വീണ്‍ പറഞ്ഞു. ഹിന്ദി സിനിമയില്‍ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവമുണ്ടായതെന്നും അവര്‍ വ്യക്തമാക്കി. അയാള്‍ക്ക് തന്റെ ക്ലീവേജും തുടകളും എങ്ങനെയാണ് ഇരിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം പുറത്തുകടക്കുവാന്‍ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു.