Home-bannerKeralaNewsRECENT POSTS
തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും ബൈക്കുകളും കത്തിച്ചു
തൃശൂര്‍: തൃശൂരില്‍ പാതിരാത്രിയില്‍ പ്രവാസിയുടെ ആഡംബരക്കാറും രണ്ടു ബൈക്കുകളും പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാള കൊച്ചുകടവില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് അക്രമം നടന്നത്. നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് തീയും പുകയും കണ്ട് വീട്ടുകാര്‍ എഴുന്നേറ്റത്. അപ്പോഴേക്കും വാഹനങ്ങള്‍ ഏകദേശം കത്തിക്കഴിഞ്ഞിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News