മിനറല്‍ വാട്ടറിന്റെ കുപ്പി ബ്രേക്കില്‍ കരുങ്ങി; നിയന്ത്രണം വിട്ട കാര്‍ മണ്‍കൂനയിലിടിച്ച് നിന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: മിനറല്‍ വാട്ടറിന്റെ കുപ്പി ബ്രേക്ക് പെഡലില്‍ കുരുങ്ങി നിയന്ത്രണം വിട്ട കാര്‍ മണ്‍കൂനയില്‍ ഇടിച്ച് നിന്നു, വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപമായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.
ചന്തവിളയില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്യവട്ടം എല്‍ എന്‍ സി പിയിലെ സൈക്ലിംഗ് വനിതാ കോച്ചും വിദ്യാര്‍ത്ഥികളുമായിരുന്നു കാറിലുണ്ടായിരുന്നത്.
മിനറല്‍ വാട്ടറിന്റെ കുപ്പി ബ്രേക്ക് പെഡലില്‍ കുരുങ്ങിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡില്‍ വാഹനത്തിരക്കുള്ള സമയമായിരുന്നു അപ്പോള്‍.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ കാര്‍ ഒരു വശത്തേക്ക് വെട്ടിത്തിരിച്ചു. ഏഴടി പൊക്കമുള്ള മണ്‍കൂനയില്‍ ഇടിച്ചുകയറിയാണ് കാര്‍ നിന്നത്. ഡ്രൈവറിന്റെ സമയോജിതമായ ഇടപെടലിലൂടെ വന്‍ദുന്തമാണ് ഒഴിവായത്. കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.