NationalNewsRECENT POSTS
‘സണ്‍ ഓഫ് എം.എല്‍.എ’; കാറിലെ സ്റ്റിക്കര്‍ വിവാദമാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ‘സണ്‍ ഓഫ് എം.എല്‍.എ’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുന്നു. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍, ഇത് നിഷേധിച്ച് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ രംഗത്തെത്തി. സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തിപ്പെടുത്തിയതിന് നോട്ടീസ് നല്‍കി. എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News