EntertainmentKeralaNews

ക്യാന്‍സര്‍ വന്നതോടെ ഭാര്യയും മകളും ഉപേക്ഷിച്ചു പോയി; ഒറ്റപ്പെടുത്തിയെന്ന് കൊല്ലം തുളസി

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൊല്ലം തുളസി. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസിയെ ജനപ്രീയനാക്കുന്നത്. ചേടത്തിയേ പാപ്പിയിങ്ങെത്തി എന്ന ലേലത്തിലെ ഡയലോഗ് പോലെ കൊല്ലം തുളസി തകര്‍ത്താടിയ ഒരുപാട് അവസരങ്ങളുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായിരുന്നു കൊല്ലം. ഒരിക്കല്‍ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജോലിയെക്കുറിച്ച് കൊല്ലം തുളസി മനസ് തുറന്നിരുന്നു.

ഞാന്‍ കൈക്കൂലി വാങ്ങിയിട്ടില്ല. പക്ഷെ എനിക്ക് കൈക്കൂലി കൊണ്ടു വന്നിട്ടുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്. ഇല്ല ഞാന്‍ വാങ്ങിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അല്ലല്ലോ ഇന്ന പടത്തില്‍ കണ്ടിട്ടുണ്ടല്ലോ എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

ഞാന്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായിരുന്നു. ഒരാളുടെ അപേക്ഷ ഒരു വേദനയാണ് നൊമ്പരമാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ എനിക്ക് മുന്നിലൊരു അപേക്ഷ വന്നാല്‍ കഴിയുമെങ്കില്‍ അപ്പോള്‍ തന്നെ അത് ചെയ്ത് കൊടുക്കും. നീറുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് കൊണ്ട് നടന്ന് പരിഹരിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

അത് എനിക്ക് എന്റെ ജീവിതത്തില്‍ പിന്നീട് ഉപകാരമായിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ഗുരുക്കന്മാര്‍ അങ്ങനെയാണ് എന്നെ പഠിപ്പിച്ചത്. അതുകൊണ്ട് ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പിന്നാലെയാണ് താരം ക്യാന്‍സറിനെക്കുറിച്ച് പറയുന്നത്.

ക്യാന്‍സര്‍ എന്നത് ഒരു മാഹാരോഗമാണ്. ഇപ്പോഴും ക്യാന്‍സറിന്റെ കാരണം കണ്ടുപിടിച്ചിട്ടില്ല. അമേരിക്കല്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടില്ലെന്നതാണ് സത്യം. ജീവിതശൈലിയാണ്, പാരിസ്ഥിതിക പ്രശ്‌നമാണ് എന്നൊക്കെ പറയുന്നുണ്ട്. ക്യാന്‍സര്‍ വന്നാല്‍ അമ്പത് ശതമാനവും മരണമാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ബേധമാക്കാമെന്നാണ് കൊല്ലം തുളസി അഭിപ്രായപ്പെടുന്നത്.

എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് അമ്പത് ശതമാനവും മരണമാണെന്നത്. ഇപ്പോള്‍ ഈ രോഗം സര്‍വ്വവ്യാപകമായിരിക്കുകയാണ്. ഇരുപത് ശതമാനം പേരും ക്യാന്‍സര്‍ രോഗികളാണെന്നാണ് പറയുന്നത്. എനിക്ക് രോഗം വന്നപ്പോഴാണ് പലരേയും പരിചയപ്പെടുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് ക്യാന്‍സറായിരുന്നു ബന്ധുവിന് ക്യാന്‍സറായിരുന്നുവെന്നൊക്കെ പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു ക്യാന്‍സര്‍ രോഗിയില്ലാത്ത വീടില്ലാതായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


ആളുകള്‍ ഈ രോഗത്തെ ഭയക്കുന്നുണ്ട്. ഈ രോഗം വന്നാല്‍ മരിക്കുമെന്നാണ് ഭയം. തിരിച്ചറിയാനുള്ള ക്യാമ്പുകളില്‍ പോകുന്നില്ല. ക്യാന്‍സര്‍ വന്നാല്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയം. സ്ത്രീകള്‍ പ്രധാനമായും പോകുന്നേയില്ല. രോഗമുണ്ടെന്ന് അറിഞ്ഞാല്‍ ഭര്‍ത്താവും കുട്ടുകളും വെറുക്കുമോ ഉപേക്ഷിക്കുമോ എന്ന ഭയം. അസുഖം അവസാനം കണ്ടുപിടിക്കുമ്പോഴേക്കും മാറ്റാനും പറ്റാതാകും.

ആരെങ്കിലും കേള്‍ക്കുന്നുണ്ടെങ്കില്‍ പറയാനുള്ളത് ഇന്ന് തന്നെ പരിശോധിക്കുക, ക്യാന്‍സര്‍ ഉണ്ടെങ്കില്‍ ചികിത്സിക്കുക. മരുന്നൊക്കെയുണ്ട്. എനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം ഒന്ന് ഭയന്നു. പിന്നെ ധൈര്യം കിട്ടി. ഈ വിവരം ഞാനാദ്യം പറയുന്നത് മാതാ അമൃതാനന്ദമയി അമ്മയോടായാണ്. നിനക്കൊന്നും വരില്ലെന്ന് അമ്മ പറഞ്ഞു. അത് എനിക്ക് ധൈര്യം തന്നുവെന്നാണ് കൊല്ലം തുളസി പറയുന്നത്.

പിന്നെ കീമോതെറാപ്പിയോടൊപ്പം ഞാന്‍ ധൈരോതെറാപ്പിയും ആരംഭിച്ചു. എന്നെ കൊല്ലാന്‍ വന്ന ക്യാന്‍സര്‍ എന്ന മൂര്‍ഖനെ ഞാന്‍ കൊന്നു. പക്ഷെ പുളവന്‍ ചുറ്റിക്കിടക്കുന്നുണ്ട്. അത് കാരണം മറ്റ് കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പക്ഷെ മരണം വരെ സുഖത്തോടെ ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ക്യാന്‍സര്‍ രോഗിയായതോടെ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു എല്ലാവരുമെന്നാണ് കൊല്ലം തുളസി പറയുന്നത്.

എനിക്കൊരു ദുഖമുണ്ട്. ക്യാന്‍സര്‍ എന്നെ ഒറ്റപ്പെടുത്തി. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം എന്നെ ഒറ്റപ്പെടുത്തി. എന്തിന്, എന്റെ ഭാര്യയും മകളും വരെ എന്നെ ഉപേക്ഷിച്ചു. അത് എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ട്. എന്റെ മാത്രം അവസ്ഥയല്ല ഇത്. സമൂഹത്തിനാണ് ക്യാന്‍സര്‍ എന്നാണ് കൊല്ലം തുളസി പറയുന്നത്.

കൂടെ നടന്നവരും കൈ പിടിച്ച് നടത്തിയവരുമെല്ലാം ഒറ്റപ്പെടുത്തിയ അനുഭവമുള്ള ഒരുപാട് പേരുണ്ട്. മരണത്തെ നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് മരണത്തെ വയക്കുന്നത്. മരണമൊക്കെ നേരത്തേ തന്നെ എഴുതി വച്ചിട്ടുണ്ട്. പക്ഷെ സിനിമാ രംഗത്തു നിന്നും വിൡക്കാത്തത് ദുഖമാണ്. രോഗിയായി തള്ളിക്കളയുകയാണ്. ക്യാന്‍സറിന് മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker