Home-bannerKeralaNewsRECENT POSTS
കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ നല്കിയ സംഭവം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി. വീഴ്ചകള്‍ അക്കമിട്ട് നിരത്തി വിദഗ്ദ സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കെതിരേയും നടപടി എടുക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല.
ഡോ. കെ.വി വിശ്വനാഥന് അധ്യക്ഷനായ സമിതയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബായ ഡനോവയിലെ പത്തോളജിസ്റ്റിനും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News