തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. നിയമസഭയിലേക്ക് വന്ന എം.എല്‍.എയുടെ കാല് മേശയില്‍ ഇടിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉടന്‍ തന്നെ ഡോക്ടറെത്തി എം.എല്‍.എയെ പരിശോധിച്ചു. തുടര്‍ന്ന് എം.എല്‍.എയെ പുറത്തേക്ക് കൊണ്ടുപോയി. നാല് മിനിറ്റോളം നിര്‍ത്തിവച്ച സഭാ നടപടികള്‍ പിന്നീട് പുനരാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News