EntertainmentNationalNews

എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ ; ജോലി ഭാര്യയായി കൂടെ കഴിയണം; അതിന് പറ്റുമോ..?; വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ച ആ വലിയ വ്യവസായിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

മുംബൈ:സിനിമാ എന്ന താരലോകത്ത് നടിമാർക്ക് അത്രയധികം പിടിച്ചുനിൽക്കാൻ സാധിക്കാറില്ല. പലപ്പോഴും
സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും നേരിട്ട ഒരു ദുരനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം നീതു.

2005-ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമകളുടെ ഭാഗമായ നടിയാണ് നീതു ചന്ദ്ര. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി. അടുത്തകാലത്ത് സിനിമയിൽ നടി അത്ര സജീവം അല്ല. 2011-ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്.

മാസം തോറും ശമ്പളം തന്നാൽ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിൻ്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീതു ഞെട്ടിക്കുന്ന ദുരനുഭവം പങ്കുവയ്ക്കുന്നത്.

വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാൻ താൻ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാൾ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിൻ്റെ പരാജയപ്പെട്ട കഥയാണ് തൻ്റേതെന്ന് നീതു പറയുന്നു.

13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം ജോലി ചെയ്തുവെന്നും എല്ലാം വലിയ സിനിമകളായിരുന്നിട്ടും പക്ഷേ ഇപ്പോൾ ജോലിയൊന്നും ഇല്ലെന്ന് നീതു പറയുന്നു. വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും നീതു പറയുന്നു.

വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു അയാൾ, എന്നാൽ അയാളുടെ പേര് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഓഡിഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അയാൾ എന്നോട് പറഞ്ഞു, ‘എനിക്ക് ശരിക്കും സങ്കടമുണ്ട് നീതു, ഇത് ശരിയാവില്ല. എന്ന്. നീതു ഗദ്ഗദത്തോടെ പറയുന്നു.

എന്നിരുന്നാലും, വർഷങ്ങൾക്കൊണ്ട് നടി തൻ്റെ സിനിമകളിലൂടെ തൻ്റെ കഴിവ് പ്രകടമാക്കിയിട്ടുമുണ്ട്. ട്രാഫിക് സിഗ്നൽ, ഒയെ ലക്കി ലക്കി ഒയെ, അപ്പാർട്ട്മെൻ്റ് തുടങ്ങിയ നിരവധി സിനിമകളിലാണ് നടി ഇതിനോടകം പ്രവർത്തിച്ചിട്ടുള്ളത്.

2005 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ നീതു മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ഒയെ ലക്കി ലക്കി ഒയെ എന്ന സിനിമയിലൂടെയായിരുന്നു ഈ നേട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker