അമിതവേഗത്തിലെത്തിയ ബസ് വിദ്യാര്‍ത്ഥികള്‍ക്കിടിയിലേക്ക് ഇടിച്ച് കേറി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമിതവേഗത്തിലെത്തിയ ബസ് പതിനൊന്നിലധികം വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് സംഭവം. റോഡിലൂടെ നടന്ന പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പുറകില്‍ നിന്ന് ബസ് ഇടിച്ച് വീഴുത്തുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടുങ്ങിയ റോഡിലൂടെ പാഞ്ഞെത്തിയ ബസ് മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ ഇടിച്ചിട്ട ശേഷമാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചത്. വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് വണ്ടി കുറച്ച് ദൂരം മൂന്നോട്ട് പോയി. വിദ്യാര്‍ത്ഥികള്‍ പലരും ബസിന് അടിയില്‍ നിന്ന് പോലും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.