ബുംറ – അനുപമ പരമേശ്വരൻ പ്രണയം, ക്ലൈമാക്സിൽ ബുംറ അനുപമയോട് ചെയ്തത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമാണ് ബൗളർ ജസ്പ്രീത് ബുംറയിപ്പോൾ.ഇംഗ്ലണ്ടിലെ പിച്ചുകളിൽ തീ തുപ്പുന്ന ബുംറയുടെ പന്തുകൾ ഇന്ത്യയ്ക്ക് പല കളികളിലും വിജയവും നേടിത്തന്നു. ഇതിനിടയിലാണ് മലയാളി കൂടിയായ നടി അനുപമ പരമേശ്വരനും ബുംറയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകൾ ഉയർന്നത്.ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പ്രചരിച്ചു.. ട്വിറ്ററില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് സംശയമുയർന്നത്..
ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുംറയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണ്. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ താനും ബുംറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
പ്രണയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിയ്ക്കുന്നതിനിടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുംറ. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുംറ ഫോളോ ചെയ്യുന്നത്.