കോട്ടയം: ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News