NationalNewsRECENT POSTS

ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍; 3 കോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കു പെന്‍ഷന്‍ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപകമാക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് രണ്ടു ശതമാനം ജി.എസ്.ടി നികുതി ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പരസ്പരവിശ്വാസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button