Home-bannerNationalNewsRECENT POSTS

ബജറ്റ് 2019: വിലകൂടുന്നവയും വില കുറയുന്നവയും ഒറ്റനോട്ടത്തില്‍

ന്യഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ വച്ചു. വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ.

വില കൂടുന്നവ

പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, ഡിജിറ്റല്‍ ക്യാമറ, കശുവണ്ടി, ഓട്ടോ പാര്‍ട്സ്, ടൈല്‍സ് മെറ്റല്‍ ഫിറ്റിംഗ്സ്, സിന്തറ്റിക് റബ്ബര്‍, ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ, ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ്, സിഗരറ്റ്, പിവിസി, മാര്‍ബിള്‍ സ്ലാബ്സ്, വിനില്‍ ഫ്ലോറിംഗ്, ഫര്‍ണിച്ചര്‍ മൗണ്ടിംഗ്.

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍.

പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ആദ്യബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നെങ്കില്‍ രണ്ടാം ബജറ്റ് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. നികുതി ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനും വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും ബജറ്റില്‍ ശ്രമമുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button