32.5 C
Kottayam
Thursday, November 21, 2024

BSNL national WiFi roaming ☎️ വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് രജിസ്ട്രേഷന്‍ തുടങ്ങി

Must read

മുംബൈ: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന്‍ ഉപയോഗിച്ച് രാജ്യത്ത് എവിടെ വച്ചും അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. 

നിങ്ങളൊരു ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് ഉപഭോക്താവാണെങ്കില്‍ റൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനില്‍ മാത്രമേ നിലവില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്‍ടിടിഎച്ച് കണക്ഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ വീട് വിട്ടിറങ്ങിയാല്‍ ഈ വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

എന്നാല്‍ ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് പ്രകാരം വീട്ടിലെ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് തന്നെ അതിവേഗ ഇന്‍റര്‍നെറ്റ് ഇന്ത്യയിലെവിടെയും ഉപയോഗിക്കാം.  

എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷന്‍ മറ്റൊരിടത്തിരുന്ന് ഉപയോഗിക്കാന്‍ കഴിയുക എന്ന് നോക്കാം. ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ നിങ്ങള്‍ ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എന്‍എല്ലിന്‍റെ വൈഫൈ കണക്ഷന്‍ ഉണ്ടായാല്‍ മതി.

നിങ്ങളൊരു റെയില്‍വേ സ്റ്റേഷനിലാണെങ്കില്‍ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ കണക്ഷനെ ബന്ധിപ്പിച്ചാണ് ഫോണില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാവുക. റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങള്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ ഇങ്ങനെ ബിഎസ്എന്‍എല്ലിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് ഇങ്ങനെ ഉപയോഗിക്കാം. 

ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് ലഭിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നാഷണല്‍ വൈ-ഫൈ റോമിംഗ് നിലവിലെ നിങ്ങളുടെ ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് കണക്ഷനില്‍ ലഭ്യമാണ്. നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ പുതിയ കണക്ഷന്‍ എടുക്കണമെന്നില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് എഫ്‌ടിടിഎച്ച് നമ്പറും കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും കോഡും നല്‍കിയാണ് ബിഎസ്എന്‍എല്‍ വൈ-ഫൈ റോമിംഗിനായി അപേക്ഷിക്കേണ്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും...

നടൻ മേഘനാഥൻ അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1983-ൽ...

Vijayalakshmi murder: മരിച്ചെന്ന് കരുതി, കെട്ടി വലിക്കുന്നതിനിടെ ശ്വാസം! 10ലേറെ തവണ വിജയലക്ഷ്മിയെ വെട്ടി;പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: അമ്പലപ്പുഴയിൽ ആണ്‍സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നിൽ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം...

ഉഡുപ്പിയിൽ കണ്ണൂർ സ്വദേശികളുടെ ഇന്നോവ കാറിൽ ലോറി ഇടിച്ചു കയറി, 7 പേർക്ക് പരിക്ക്; അപകടം ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ

ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി ഏഴ് മലയാളികൾക്ക് പരിക്ക്. ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ...

Palakkad bypoll: നഗരസഭയിൽ ആറ് ശതമാനം കൂടി, പിരായിരിയിൽ അത്രയും തന്നെ കുറഞ്ഞു;പാലക്കാട് കുറഞ്ഞത് 12619 വോട്ട്,ചങ്കിടിപ്പിൽ മുന്നണികൾ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പോളിങ് കുറഞ്ഞത് ആർക്ക് ഗുണം ചെയ്യുമെന്ന ചോദ്യമാണ് 23 ന് ഫലം വരും വരെയുള്ള കാത്തിരിപ്പിനെ നയിക്കുന്നത്. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.