തിരുവനന്തപുരത്ത് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധുവിനെ കാണാനില്ല
തിരുവനന്തപുരം: കാട്ടക്കടയില്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാനില്ലെന്ന പരാതി. അയല്‍വാസിയായ കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയെന്നാണ് പ്രാഥമിക വിവരം. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി രാത്രി ഫോണില്‍ കാമുകനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തി കൂട്ടിക്കൊണ്ടുപോയതെന്നുമാണ് പോലീസ പറയുന്നത്.
ഇന്ന് രാവിലെ 10.30ന് കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ വെച്ചാണ് നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാനില്ലെന്ന വിവരം രാവിലെ എട്ടുമണിയോടെ വരന്റെ വീട്ടുകാരെ ബന്ധുക്കള്‍ അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതിയും നല്‍കി. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.