CricketNewsSports

സെര്‍ബിയന്‍ മോഡലുമായി പിരിഞ്ഞു, ഹാർദിക് ബ്രിട്ടിഷ് ഗായികയുമായി അടുപ്പത്തിൽ? ചർച്ചയായി അവധിക്കാല ചിത്രങ്ങൾ

മുംബൈ: സെർബിയൻ മോഡലും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, ബ്രിട്ടിഷ് ഗായികയും ടിവി താരവുമായ ജാസ്മിൻ വാലിയയുമായി അടുപ്പത്തിൽ? ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരും, സമാന രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇന്ത്യൻ വംശജയായ ജാസ്മിൻ വാലിയ, ടിവി ഷോകളിലൂടെയാണ് പ്രശസ്തയായത്.

ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽനിന്ന്, ഗ്രീസിൽ ഒരേ സ്ഥലത്താണ് അവധിക്കാലം ആഘോഷിക്കുന്നതെന്ന് കണ്ടെത്തിയ ആരാധകരാണ്, ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടിയത്. പ്രകൃതിമനോഹരമായ ഒരു ഗ്രീക്ക് നഗരത്തിന്റെ പശ്ചാത്തലത്തിൽ, നീന്തൽക്കുളത്തിനു സമീപത്തുകൂടി നടക്കുന്ന വിഡിയോ ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ഇതേ സ്ഥലത്തുനിന്നുള്ള അവധിക്കാല ചിത്രങ്ങൾ ജാസ്മിൻ വാലിയയുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതേ നീന്തൽക്കുളത്തിനു സമീപം നിൽക്കുന്ന ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ കൂട്ടത്തിലുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, സംഭവത്തേക്കുറിച്ച് ഹാർദിക് പാണ്ഡ്യയോ ജാസ്മിൻ വാലിയയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആദ്യ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ്, ബ്രിട്ടിഷ് ഗായികയുമായി ഹാർദിക് അടുപ്പത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്. ഇതോടെ, നടാഷയുമായുള്ള ബന്ധം വേർപിരിയാൻ കാരണം ഹാർദിക് പാണ്ഡ്യയാണെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ‘കുറ്റപ്പെടുത്തിയതിന് മാപ്പ്’ എന്ന വാചകത്തോടെയാണ് പാണ്ഡ്യയെ പ്രതിസ്ഥാനത്തു നിർത്തിയുള്ള പോസ്റ്റുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker