കുഴല്‍ക്കിണറില്‍ വീണ മകനായി തുണിസഞ്ചി തയിച്ച് അമ്മ.രണ്ടുവയസുകാരന്‍ സുജിത്തിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
തിരുച്ചിറപ്പള്ളി: രാജ്യത്തിന്റെ ആകെ ശ്രദ്ധയിപ്പോള്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. 38 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയും ചെയ്തു. കുഞ്ഞിനോട് കണ്ണടയ്ക്കരുതേയെന്ന് തളരരുത് എന്ന് പറഞ്ഞ് സുജിത്തിന്റെ അമ്മയും അച്ഛനും പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു.ആഴങ്ങളിലേക്ക് പതിച്ച കുഞ്ഞിനോട് സംസാരിക്കുമ്പോള്‍, ധൈര്യം കൈവിടുന്നില്ല കലൈ റാണിയെന്ന അമ്മ.
അവിടെ നിന്ന് മാറുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ തോരുന്നുമില്ല.കുഞ്ഞിനെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നുവെന്നു രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. സമയം അര്‍ധരാത്രിയായിരുന്നതിനാല്‍ കടകള്‍ തുറക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍ സുജിത്തിന്റെ ‘അമ്മ കലൈറാണി പറഞ്ഞു തുണിസഞ്ചി അവര്‍ തന്നെ തുന്നാമെന്ന്. പുറത്ത് നടന്ന ബഹളങ്ങള്‍ക്കിടയില്‍ ആ അമ്മ മകനായി തുണിസഞ്ചി തയ്ച്ചു.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ലേഖകനായ ജയകുമാര്‍ മദാല പങ്കുവെച്ച ചിത്രം ഇന്ന് സംസാരവിഷയമായിരിക്കുകയാണ്. ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോഴും ധൈര്യവും മനഃശക്തിയും കൈവിടാതെയും തളരാതെയും ഒരു ‘അമ്മ.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖകനായ ജയകുമാര്‍ മദാല പങ്കുവച്ച, ഒരു പഴയ തുന്നല്‍ മെഷീന് മുന്നിലിരുന്ന് സഞ്ചി തുന്നുന്ന കലൈ റാണിയുടെ ഈ ചിത്രം ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.