FeaturedKeralaNews

ബ്ലാക്ക് ഫംഗസ് ആശങ്ക വേണ്ടന്ന് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ്.

സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ രോഗബാധ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കും.

കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

🔰 *രോഗലക്ഷണങ്ങള്‍* 🔰

🔵 *കോവിഡ് ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധരുടെ ഉപദേശപ്രകാരം താഴെ പറയുന്നവ ഉണ്ടെങ്കില്‍ മ്യൂക്കോര്‍മൈസെറ്റ് അണുബാധ സംശയിക്കണം.* 🔵

➡️സൈനസൈിറ്റിസ് – മൂക്കടപ്പ് അല്ലെങ്കില്‍ രക്തം കട്ടപിടിക്കല്‍, മൂക്കൊലിപ്പ് (കറുത്ത നിറത്തില്‍/രക്തം കലര്‍ന്ന്)

➡️കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം

➡️മൂക്കിന്റെ പാലത്തിന്, അണ്ണാക്കിനു മുകളില്‍ കറുത്ത നിറം

➡️പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം

➡️വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച

➡️ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍

➡️നെഞ്ചുവേദന, ശ്വാസകോശ ആവരണങ്ങള്‍ക്കിടയിലെ ദ്രാവക പ്രവാഹം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker