കോട്ടയം:ബ്ലാക്ക് ഫംഗസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നോര്‍ത്തുപറവൂര്‍ സ്വദേശിനിയായ 58കാരിയാണ് മരിച്ചത്.
കഴിഞ്ഞ ആഴ്ച മുഖത്ത് ശസ്തക്രിയ നടത്തി പൂര്‍ണമായും നശിച്ച ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ഇവരെ അഡ്മിറ്റ് ചെയ്തത്.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20 വെയല്‍ മരുന്നാണ് ഇന്നലെ രാത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News