NationalNewsPoliticsUncategorized
കമല്‍ ഹാസനെ തോൽപ്പിച്ച് ബിജെപിയുടെ വനതി ശ്രീനിവാസൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പരാജയപ്പെട്ടു. കോയമ്പത്തൂര്‍ സൗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനാണ് കമലിനെ മുട്ടുകുത്തിച്ചത്.
1500ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വനതിയുടെ വിജയം. ആദ്യഘട്ടത്തില്‍ കമല്‍ മുന്നേറിയെങ്കിലും അവസാന റൗണ്ടുകളില്‍ വനതി ശ്രീനിവാസന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ മയൂര എസ് ജയകുമാര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
വിജയം ഉറപ്പിച്ച ശേഷം തനിക്ക് വോട്ട് ചെയ്തവര്‍ക്ക് വനതി നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ക്കും വനതി നന്ദി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News