ന്യൂഡല്‍ഹി: ദിവസവും സംസ്‌കൃത ഭാഷ സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാനാവുമെന്നു ബിജെപി എംപി ഗേണേഷ് സിംഗ്. യുഎസ് ആസ്ഥാനമായ അക്കാദമിക് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ബിജെപി നേതാവ് പറഞ്ഞു. സംസ്‌കൃത സര്‍വകലാശാല ബില്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് ബിജെപി നേതാവാന്റെ പരാമര്‍ശം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സംസ്‌കൃതത്തില്‍ ചെയ്താല്‍ അത് കുറ്റമറ്റതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ ഗവേഷണത്തിലാണ് ഈ കണ്ടെത്തലെന്നാണ് നേതാവിന്റെ വാദം. ഏതാനും ഇസ്ലാം ഭാഷ ഉള്‍പ്പെടെ ലോകത്തിലെ 97 ശതമാനം ഭാഷകളുടേയും അടിസ്ഥാനം സംസ്‌കൃതമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സത്‌നയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഗേണേഷ് സിംഗ്.