KeralaNewsRECENT POSTS
ലൈംഗികാരോപണം; ബിശ്വനാഥ് സിന്‍ഹ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചു
ന്യൂഡല്‍ഹി: മോശം പെരുമാറ്റത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബിശ്വനാഥ് സിന്‍ഹ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചു. രണ്ട് വനിതാ ഐഎഎസ് ട്രെയിനികളോടു മോശമായി പെരുമാറിയെന്നും അവരുടെ പരാതി മസൂറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും സ്ഥലം മാറ്റത്തില്‍ ഒതുക്കിയത് മുഖ്യമന്ത്രിയുടെ ആളായതിനാലാണെന്ന ആരോപണവും ഉയരുന്നുണ്ട്.
എന്നാല്‍ ബിശ്വനാഥ് സിന്‍ഹയ്ക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ച പരാതികളിലെല്ലാം നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News