KeralaNewsRECENT POSTS
‘ഗുരുവായൂരപ്പാ രക്ഷിക്കണേ…’ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ബിനോയ് കോടിയേരി
ഗുരുവായൂര്‍: പീഡന വിവാദത്തിനിടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി.
ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ബിനോയ് ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. നിര്‍മാല്യ ദര്‍ശനം നടത്തിയതിനു ശേഷം വഴിപാട് ചീട്ടാക്കിയാണ് ബിനോയ് മടങ്ങിയത്.
മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും കൂടെയുണ്ടായിരുന്നു. ദര്‍ശനത്തിനുശേഷം ബിനോയ് ഉടനെ മടങ്ങി. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ തിങ്കളാഴ്ച രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കേസില്‍ മുംബൈ സെഷന്‍സ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News