ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേ്ക് മാറ്റി

മുംബൈ: പീഡനപരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കിയതോടെ ഈ വാദങ്ങള്‍കൂടി പരിശോധിച്ചശേഷം വിധി പറയാന്‍ മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കവെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസില്‍ വാദങ്ങള്‍ എഴുതിനല്‍കാനും കോടതി പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചു. എന്നാല്‍ കേസില്‍ വാദിക്കാനുള്ള അനുമതി നല്‍കിയില്ല. തനിക്കും കുട്ടിക്കും ബിനോയ് ടൂറിസ്റ്റ് വീസ അയച്ചുതന്നതിന്റെ രേഖകള്‍ യുവതി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.