EntertainmentUncategorized

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി

അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് ബിന്നിയെ മിന്നു ചാര്‍ത്തിയത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു.

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്.

ഷൈജു കുറിപ്പ് നായകനായ ജനമൈത്രയില്‍ നായിക തുല്യമായ കഥാപാത്രവും റിങ്കി അവതരിപ്പിച്ചിരുന്നു. ഗിരീഷ് എഡി സംവിധാനത്തില്‍ 2019 ജൂലൈയില്‍ ഇറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് റിങ്കി കൂടുതല്‍ സുപരിചിതയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button