‘ടീമേ ഒന്നു സഹായിച്ചൂടെ’ മോളി കണ്ണമാലിയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായി ബിനീഷ് ബാസ്റ്റിന്‍
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലിക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നടന്‍ ബിനീഷ് ബാസ്റ്റിയന്‍. കഴിഞ്ഞ ദിവസമാണ് മോളിയുടെ അവസ്ഥ വളരെ ശോചനീയമാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിനു പിന്നാലെയാണ് മോളിയെ കാണാന്‍ ബിനീഷ് ബാസ്റ്റിയന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരിന്നു താരത്തിന്റെ സഹായാഭ്യര്‍ത്ഥന.
ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മോളി. ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ താരം. ആറ് മാസക്കാലമായി ഏങ്ങും പോകാനാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് അവര്‍. ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്.
തുടര്‍ന്നാണ് വാല്‍വിന് തകരാറുള്ളതും, മൂന്ന് ബ്ലോക്ക് കണ്ടെത്തിയതും, ‘പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നേ… എന്റെ കൈയില്‍ പണമില്ല…’ മോളി പറയുന്നു. ഇവരെ സഹായിക്കണമെന്നും തന്റെ അമ്മച്ചിയെ പോലെയാണെന്നും ബിനീഷ് ലൈവില്‍ പറയുന്നുണ്ട്. കണ്ണമാലി മോളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍; Molly, Ac/No : 67226487228, IFS Code : SBIN 0070141,Branch:Thoppumpady,cochin