ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും; വൈദ്യുതി ബില്‍ 128 കോടി! ഞെട്ടിത്തരിച്ച് ഗൃഹനാഥന്‍
ന്യൂഡല്‍ഹി: വീട്ടില്‍ ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും, ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടിത്തരച്ച് ഗൃഹനാഥന്‍. വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. ഉത്തര്‍പ്രദേശ് ഹപുറിലെ ചാമ്രി ഗ്രാമവാസിയായ ഷമീമിനാണ് ഇത്രയും വലിയ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്.
128,45,95,444 രൂപയുടെ ബില്ലാണ് ഷമീമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പല തവണ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബില്ലടച്ചാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകു എന്നാണ് അധികൃതര്‍ പറയുന്നത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും വിറ്റുപെറുക്കിയാല്‍ പോലും തനിക്ക് ഒരിക്കലും ബില്ലടയ്ക്കാന്‍ കഴിയില്ലെന്നു ഷമീം മാധ്യമങ്ങളോട് പറഞ്ഞു.