തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ ബൈക്ക് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നിന്നു മോഷ്ടിച്ചു. തിരുവല്ല ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമിത് ബാബുവിന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ കെഎല്‍ 03 ജി 1644 നമ്പര്‍ ബൈക്കാണ് തിരുവല്ല എസ്.സി ജങ്ഷനില്‍ നിന്നു ഇന്നലെ ഉച്ചയോടെ മോഷണം പോയത്. പോലീസുകാരന്‍ സമീപത്തെ കടയില്‍ നിന്ന് നാരങ്ങാവെള്ളം കുടിക്കാന്‍ പോയി തിരികെ വന്ന സമയത്തിനിടെയാണ് മോഷണം നടന്നത്.
തുടര്‍ന്ന്, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് ബൈക്കുമായി പോകുന്ന ചിത്രം വ്യക്തമായി ലഭിച്ചിട്ടുണ്ട്. ബൈക്ക് മോഷ്ടിക്കുന്നതിനു മുമ്പായി ഇയാള്‍ നഗരമധ്യത്തിലെ ബാര്‍ ഹോട്ടലില്‍ നിന്നിറങ്ങിവരുന്ന ദൃശ്യവും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News