KeralaNewsRECENT POSTS
വിവാഹാഘോഷം നടക്കുന്ന സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
പാട്‌ന: ബിഹാറില്‍ വിവാഹ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ലഖിസരായയിലെ ഹല്‍സിയിലാണ് അപകടം. വിവാഹവീട്ടില്‍ പാട്ടും നൃത്തവുമായി ആഘോഷം നടക്കുന്നതിനിടെ ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരിന്നു. വഴിയരികിലെ വേദിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. അപകത്തിനു ശേഷം ട്രക്ക് ഡ്രൈവര്‍ വാഹനം വഴിയരികില്‍ നിര്‍ത്തിയ ശേഷം ഓടിരക്ഷപെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News