BusinessNationalNews

ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍,വിറ്റഴിച്ചത് രണ്ടു ലക്ഷം ഐഫോണ്‍ 12,മികച്ച ഡിസ്‌പ്ലേയും ഓഫറുമായി ഒപ്പോ എ 55 പുറത്ത്‌

മുംബൈ:ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍ എട്ടാം പതിപ്പില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഫ്‌ളിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നത്.

ദി ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്കിടെ ഓരോ അഞ്ച് ഉപഭോക്താക്കളും തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പുതിയൊരെണ്ണം കൈമാറാന്‍ തെരഞ്ഞെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നു. 82.60 ശതമാനം ഉപഭോക്താക്കളും പ്രീപെയ്ഡ് പേയ്മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് അവരുടെ അടുത്ത സ്മാര്‍ട്ട്ഫോണിനായി പണമടയ്ക്കാന്‍ തീരുമാനിച്ചു. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ റ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ടിവികളാണ്. വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കളുടെ പങ്കാളിത്തം വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തി.

ഈ സമയത്ത് ഏകദേശം 40 ശതമാനം കൂടുതല്‍ പേര്‍ സാധനങ്ങള്‍ വാങ്ങി. കൂടാതെ, 2 മില്യണില്‍ അധികം ഉപഭോക്താക്കളില്‍ അഞ്ച് ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. വില്‍പ്പന സമയത്തെ പേയ്മെന്റ് ചോയ്സുകളിലും ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേയ്റ്റര്‍ പേയ്മെന്റ് ഓപ്ഷന് രണ്ടാമത്തെ ഉയര്‍ന്ന പങ്കാളിത്തം ലഭിച്ചു. എല്ലാ പ്രീ-പെയ്ഡ് ഓര്‍ഡറുകളിലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ശേഷം ഇത് കൂടുതല്‍ റാങ്ക് ചെയ്യപ്പെടുന്നുണ്ട്.

അതിനിടെ ദീപാവലിക്കാലം ലക്ഷ്യമിട്ട്‌ ഓപ്പോയുടെ എ സീരീസ് ലൈൻ അപ്പിലെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ഓപ്പോ എ 55.പുറത്തിറങ്ങി.നൂതനസവിശേഷതകളുള്ള ട്രെൻഡിയും സ്റ്റൈലിഷുമായ സ്മാർട്ഫോൺ ആഗ്രഹിക്കുന്നവർക്ക് ഏറെ ആകർഷകമാകുന്ന സ്മാർട്ട് ഫോൺ ആണിത്. ബേസൽ – ലെസ്സ് എൽ സി ഡി ഡിസ്പ്ലേ, 5000 mAh ബാറ്ററി, 50 മെഗാപിക്സല് ട്രിപ്പിൾ ക്യാമറ എന്നിങ്ങിനെ ആരെയും ആകർഷിക്കുന്ന ഫീച്ചറുകളുമായാണ് ഓപ്പോ എ 55 എത്തുന്നത്. 64 GB, 128 GB സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 GB വരെ വർദ്ധിപ്പിക്കാനും സൗകര്യമുണ്ട്.

ഏറ്റവും ട്രെൻഡി ആയ ഡിസൈനിൽ എത്തും ഓപ്പോ എ55 89 .2 ശതമാനം സ്ക്രീന് ടു ബോഡി അനുപാതത്തിലാണ് എത്തിയിട്ടുള്ളത്. 8.4 mm മാത്രം വീതിയുള്ള ഡിസൈൻ ആയതിനാൽ തന്നെ ഇതിന്റെ ഭാരം വെറും 193 ഗ്രാം ആണ്. ഏറ്റവും പുതിയ 16.55 cm പഞ്ച്-ഹോള് LCD ഡിസ്പ്ലേയും 60 ഹേര്ട്സ് റിഫ്രഷ് റേറ്റുമുള്ള ഓപ്പോ 55 ദിവസം മുഴുവൻ ഉപയോഗിച്ചാലും കണ്ണുകൾക്ക് പ്രയാസം നേരിടാതിരിക്കുന്നതിനുള്ള ഓൾ ഡേ ഐ കെയർ സംവിധാനത്തോടെയാണ് എത്തുന്നത്. റെയിൻബോ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിങ്ങിനെ രണ്ടു നിറങ്ങളിൽ ലഭ്യമാണ്.

ദിവസം മുഴുവൻ ഉപയോഗം ഉറപ്പു നൽകുന്ന 5000 mAh ബാറ്ററി സൂപ്പർ പവർ സേവിങ് മോഡ്, ഒപ്ടിമൈസ്ഡ് നൈറ്റ് ചാർജിങ് എന്നീ സൗകര്യങ്ങളോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ബാറ്ററി ചാർജ് വേഗത്തിലാക്കാൻ 18w ഫാസ്റ്റ് ചാർജ് സൗകര്യവുമുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഏറെ ആളുകളും ഇഷ്ടപ്പെടുന്ന ഒരു സൗകര്യമാണിത്.

ക്യാമറയുടെ കാര്യത്തിലും ഉപയോക്താക്കളുടെ താത്പര്യം മുന്നിൽ കണ്ടാണ് ഓപ്പോ 55 ഡിസൈൻ ചെയ്തിരിക്കുന്നത്. പിന് ഭാഗത്തായി 50 മെഗാപിക്സല് F1.8 പ്രൈമറി സെന്സര്, F2.4 അപ്പര്ച്ചര് ഉള്ള 2 മെഗാപിക്സല് ബോകെ ക്യാമറ, F2.4 അപ്പര്ച്ചര് ഉള്ള 2 മെഗാപിക്സല് മാക്രോ ക്യാമറ എന്നിങ്ങിനെ മൂന്ന് ക്യാമറകളുടെ ബ്ലോക്ക് ആണുള്ളത്. പിക്സൽ ബിന്നിങ് ടെക്നോളജി ഉപയോഗിച്ച് 12.5 മെഗാപിക്സൽ ഫോട്ടോകൾ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പ്രോട്രെയ്റ്റ് ഫോട്ടോകൾ എടുക്കുമ്പോൾ ഫ്രെയിമിലെ ചുറ്റുപാടുകളുടെ ഡെപ്ത് അനുസരിച്ച് കൂടുതൽ സ്വാഭാവികത ചിത്രങ്ങൾക്ക് കൊടുക്കാൻ സാധിക്കുന്ന ആധുനിക സംവിധാനവും ഈ ഫോണിൽ ലഭ്യമാണ്. രാത്രിയിലും വെളിച്ചം കുറവുള്ളപ്പോഴും എടുക്കുന്ന ചിത്രങ്ങളും വ്യക്തമായി ലഭിക്കുവാൻ വേണ്ട സംവിധാനവും ഓപ്പോ എ 55 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ 360° ഫിൽ ലൈറ്റോടുകൂടിയ 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഓപ്പോ എ 55ൽ ലഭ്യമാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച സെൽഫി ചിത്രങ്ങൾ എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ സ്വാഭാവികത തോന്നുന്ന വിധത്തിൽ സെൽഫി ബ്യൂട്ടിഫിക്കേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും മുൻ വശത്തുള്ള ക്യാമറയിൽ ലഭ്യമാണ്.

ഇതോടൊപ്പം 15 തരത്തിലുള്ള ഫോട്ടോ ഫിൽറ്ററുകളും 10 ബിൽറ്റ് ഇൻ വീഡിയോ ഫിൽറ്ററുകളും ഓപ്പോ എ 55 ന്റെ ക്യാമറയിൽ സജ്ജമാക്കിയിട്ടുണ്ട്.പെർഫോമൻസിനെ കുറിച്ച് പറയുകയാണെങ്കിൽ, 64GB+4GB , 128GB+6GB എന്നിങ്ങിനെ രണ്ടു വേരിയന്റുകളാണ് ഓപ്പോ വിപണിയിൽ എത്തിച്ചിരിക്കുന്നത്. രണ്ടു സിം ഉപയോഗിക്കാവുന്നവയാണ് രണ്ടു മോഡലും. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 GB വരെ വർദ്ധിപ്പിക്കാനും സൗകര്യമുണ്ട്. 2.3GHz വരെ ക്ലോക്ക് ചെയ്ത ഒക്ടാ കോര് മീഡിയടെക് ഹീലിയോ G35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിന്റെ വശത്ത് സജ്ജീകരിച്ചിട്ടുള്ള ഫിംഗര്പ്രിന്റ് സെന്സറിൽ അഞ്ച് ഫിംഗർ പ്രിന്റുകൾ സേവ് ചെയ്യാനാകും. ഫെയ്സ് അണ്ലോക്കിനുള്ള പിന്തുണയുമുണ്ട്.

ആന്ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ColorOS 11 ൽ ആണ് ഫോണ് പ്രവര്ത്തിക്കുന്നത് എന്നതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ തെല്ലും സംശയിക്കേണ്ടതില്ല. ഐഡിൽ ടൈം ഒപ്റ്റിമൈസർ, സ്റ്റോറേജ് ഒപ്റ്റിമൈസർ, ഫ്ളക്സ് ഡ്രോപ്പ്, ഗൂഗിൾ ലെൻസിനൊപ്പമുള്ള ത്രീ ഫിംഗർ ട്രാൻസ്ലേറ്റ് എന്നിവയ്ക്കൊപ്പം യു ഐ ഫസ്റ്റ് 3.0 എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്. ഫ്രെയിം റേറ്റ് സ്റ്റെബിലിറ്റി 6.9% ആയി ഉയരുന്നതിനൊപ്പം റെസ്പോൺസ് റേറ്റ് അഞ്ച് ശതമാനം കണ്ടു വർദ്ധിക്കുമെന്നത് മികച്ച യൂസർ എക്സ്പീരിയൻസ് സാധ്യമാക്കുന്നു.

ഉപയോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനൊപ്പം കൈയ്യിൽ ഒതുങ്ങുന്ന വിലയിൽ ലഭ്യമാണ് എന്നതാണ് ഓപ്പോ എ 55 നെ കൂടുതൽ ജനകീയമാക്കുന്നത്. ഓപ്പോ 64GB+4GB ഒക്ടോബർ 3 മുതൽ 15,490 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ഒക്ടോബർ 11 മുതൽ ലഭ്യമാകുന്ന 128GB+6GB മോഡലിന് 17,490 രൂപയാണ് ആമസോണിലെ വില. പോക്കറ്റിൽ ഒതുങ്ങുന്ന മികച്ച സ്റ്റോറേജ് ഉള്ള ഭാരം കുറഞ്ഞ എന്നാൽ മികച്ച ബാറ്ററിയും പ്രോസസറും ഉള്ള ഫോൺ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഫോൺ ആണ് ഓപ്പോ എ 55.

ഓഫറുകള്‍

ഓഫ്ലൈൻ ആയോ, ആമസോൺ വഴിയോ ഈ-സ്റ്റോറിലോ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ മികച്ച ഓഫറുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ആമസോണിൽ നിന്ന് HDFC Credit/Debit കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 3000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. EMIയിൽ വാങ്ങുന്നവർക്കും ഈ ഓഫ്ഫർ ലഭിക്കും. കൂടാതെ മൂന്ന് മാസത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും തികച്ചും സൗജന്യമായി ലഭിക്കും. പ്രൈം മെമ്പർമാർക്ക് ആറു മാസത്തെ EMI സൗകര്യവും അത്രയും തന്നെ കാലാവധിയിലേക്ക് സൗജന്യമായി സ്ക്രീൻ റീപ്ലേസ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

ഓപ്പോ ഈ- സ്റ്റോറിൽ നിന്ന് കോട്ടക്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും മൂന്നു മാസം നോ കോസ്റ്റ് EMIയും ലഭിക്കും.

റീടൈലേഴ്സിൽ നിന്ന് ഫോൺ വാങ്ങുന്നവർക്ക് 3000 രൂപ വരെ ക്യാഷ് ബാക്ക് സൗകര്യവും, മൂന്ന് മാസം വരെ EMIയും ലഭ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് മാത്രമാണ് ഈ സൗകര്യം. ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക്ക്, ഐസിഐസിഐ ബാങ്ക് കസ്റ്റമർ ഫിനാൻസ്, ഹോം ക്രെഡിറ്റ്, മഹീന്ദ്ര ഫിനാൻസ്, സെസ്റ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കും ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker