EntertainmentKeralaNews
അതിജീവനത്തിന്റെ കഥയുമായി ഭാവന; ‘ദ സര്‍വൈവല്‍’ ടീസര്‍
നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു.നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്.
പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. ‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു.
മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News