KeralaNews

മാര്‍ച്ച് 31 വരെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം

മലപ്പുറം: മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമായി. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനംമായത്. ഈ മാസം 31 വരെ മധ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.

മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല പറഞ്ഞു.

കൊറോണ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സിനിമാ തീയറ്റര്‍ ഉള്‍പ്പെടെ അടച്ചിട്ടപ്പോള്‍ മധ്യശാലകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിടണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker