വിന്‍ഡീസ് വീര്യം പഴങ്കഥ,ഇത് ബംഗ്ലാ കടുവകളുടെ ലോക കപ്പ്.ഷക്കീബിന് സെഞ്ചുറി
ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ ചേസുകളിലൊന്നില്‍ വിന്‍ഡീസ് വീര്യത്തെ അടിച്ചൊതുക്കിയ ബംഗ്ലാകടുവകള്‍ക്ക് ലോകകപ്പില്‍ ചരിത്രവിജയം.322 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യ 41.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.ഈ ലോക കപ്പിലെ രണ്ടാം സെഞ്ചുറിയുമായി ഷാക്കിബാണ് ബംഗ്ലാദേശിന്റെ വിജയ ശില്‍പ്പി.300 റണ്‍സ് പിന്തുടര്‍ന്നുളള ലോക കപ്പിലെ ആദ്യ വിജയവും ബംഗ്ലാദേശിന്റെ പേരില്‍ ക്രിക്കറ്റ് പുസ്തകങ്ങളില്‍ കുറിയ്ക്കപ്പെട്ടു.
തമീം ഇക്ബാല്‍(48), സൗമ്യ സര്‍ക്കാര്‍(29), മുഷ്ഫിഖുര്‍ റഹീം(1) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍.നാലാം വിക്കറ്റില്‍ ഒന്നിച്ച ഷാക്കിബും(124*) ലിറ്റണും(94*) ബംഗ്ലാദേശിനെ ജയത്തിലെത്തിച്ചു. ഇരുവരും 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിയോടെ ഫിഞ്ചിനെ പിന്നിലാക്കി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഈ ലോക കപ്പില്‍ ഷാക്കിബ് മുന്നിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഷായ് ഹോപ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരുടെ ഇന്നിങ്സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.