Home-bannerKeralaNewsRECENT POSTS
ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
ഉദുമ: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര ശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എസ്എസ്‌ഐ) നിരോധിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച ചരിത്രശേഷിപ്പാണ് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News