Home-bannerKeralaNewsRECENT POSTSTop Stories
അരൂരില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ്
ചേര്‍ത്തല: അരൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്. അതേസമയം എല്‍ഡിഎഫിനെ സഹായിക്കുന്നതിനായാണ് ബിഡിജെഎസിന്റെ പിന്‍മാറ്റമെന്നാണ് സൂചന. എസ്.എന്‍.ഡി.പി.യോഗത്തിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകാലത്തുമാത്രം ഉണ്ടാകുന്ന ഒന്നായി എന്‍.ഡി.എ. സംവിധാനം മാറിയിരിക്കുകയാണ്. ബി.ഡി.ജെ.എസ്. നേരിടുന്ന അവഗണനയ്ക്ക് ബി.ജെ.പി.യാണ് ഉത്തരവാദി. തത്കാലം എന്‍.ഡി.എ.യില്‍തന്നെ തുടരും. ആവശ്യമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News