KeralaNewsRECENT POSTS
അന്വേഷണം തൃപ്തികരമെന്ന് ബഷീറിന്റെ കുടുംബം
കോഴിക്കോട്: അന്വേഷണത്തില്‍ നേരത്തെ അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ടായിരുന്നെന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബം.
സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പിന്തുണയുണ്ട്. ബഷീറിന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് തീരുമാനിക്കണമെന്നും സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശം മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News