CrimeNewsRECENT POSTS
ബാറിൽ സംഘർഷം. കഴുത്തൊടിഞ്ഞ് യുവാവ് മരിച്ചു
കോതമംഗലം:നഗരത്തിലെ ബാറിലുണ്ടായ
സംഘട്ടനത്തിൽ പരുക്കേറ്റ്
ചികിത്സയിലായിരുന്ന കെട്ടിട നിർമാണ
തൊഴിലാളി മരിച്ചു. നെല്ലിക്കുഴി
കുറ്റിലഞ്ഞി ഇരട്ടേപ്പൻപറമ്പിൽ
വസന്തൻ (49) ആണ് മരിച്ചത്. കേസിൽ പെരുമ്പാവൂർ മുടിക്കൽ
സ്വദേശി റഫീക്കിനെ (കോട്ടയം റഫീക്ക്)
പൊലീസ് അന്വേഷിച്ചു വരുന്നു.
കഴിഞ്ഞ ജൂൺ ആറിനാണു
കേസിനാസ്പദമായ സംഭവം. ബാറിനു
പുറത്തുണ്ടായ അടിപിടിയിൽ
വസന്തകുമാറിന്റെ കഴുത്തിന് ഒടിവ്
സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കൽ
കോളജ് ആശുപത്രി അടക്കം വിവിധആശുപത്രികളിൽ
ചികിത്സതേടിയിരുന്ന വസന്തകുമാർ
താലൂക്ക് ആശുപത്രിയിലാണു മരിച്ചത്.
സംസ്കാരം ഇന്ന് മുവാറ്റുപുഴ
പൊതു ശ്മശാനത്തിൽ
സംസ്കരിക്കും. ഭാര്യ: അജിത. മക്കൾ
:ആതിത, വിനീത
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News