KeralaNews

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം ബാങ്ക് അവധി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. വ്യാഴാഴ്ച മുഹറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങള്‍.

കേരളത്തെ കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം അടച്ചിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker