Home-bannerKeralaNewsRECENT POSTS
ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു
കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയതിനാലാണ് അണക്കെട്ട് തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ച ശേഷമാണ് ഡാം തുറന്നത്. അണക്കെട്ട് തുറന്നതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ വര്‍ധിക്കും. ഇരു കരകളിലും ഉള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
https://youtu.be/gVrXGRz2Mok
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News