Home-bannerKeralaNewsTrending
ബാലഭാസ്‌കറിന്റെ മരണം; പ്രധാനസാക്ഷികളുടെ രഹസ്യമൊഴി എടുക്കും
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അന്വേഷണ സംഘം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി എടുക്കും. വാഹനമോടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് രഹസ്യ മൊഴി എടുക്കുന്നത്.
അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടാണ് തമ്പി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News