CrimeKeralaNewsRECENT POSTS
ബാലഭാസ്‌കറിന്റെ മരണം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചായിരിന്നു ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
ഒരു കിലോമീറ്റര്‍ ചുറ്റളവിലായി നടത്തിയ പരിശോധനയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സെല്‍ ഐഡികള്‍ ലഭിച്ചു. ഇവ മൊബൈല്‍ കമ്പനികള്‍ക്കു കൈമാറും. പോലീസിന്റെ പരിശോധനയില്‍ ഐഡിയുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകളുടെ നമ്പര്‍, ഒരോ ഫോണിലേക്കും വന്ന കോളുകള്‍ എന്നിവയുടെ വിവരം ലഭിക്കും. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ജയിലിലുള്ള വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News