തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി പലരും രംഗത്ത് വന്നിരിന്നു. ഇപ്പോഴിത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ ഇതിനെതിരെ പ്രതികരിച്ചത്. ‘ഞാന്‍ ഭാരതീയ ആണ്, ഫാസിസത്തിന്റെ കരണത്തടിച്ചു ഞാന്‍ പ്രതിഷേധിക്കുന്നു’ എന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.
മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണമെന്നാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജ്യത്ത് ജാവേദും ജോസഫും ജയദേവും വേണമെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കരുതെന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ്രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’ എന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം വര്‍ഗീയത കലര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലുപോലെ തന്നെ അപകടകരമാണെന്നാണ് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/bhagya.lakshmi.92560/posts/2924809970865455